തൃക്കണ്ണമംഗൽ: കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ, പ്രതിഭാ ക്രിക്കറ്റ് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ എസ് കെ വി വി എച്ച് എസ് എസിൽ ഏപ്രിൽ 30 വരെ ക്രിക്കറ്റ് പരിശീലന ക്യാമ്പ് ആരംഭിച്ചു. കേരള രഞ്ജി ടീം ക്യാപ്റ്റൻ സച്ചിൻ ബേബി ഉദ്ഘാടനം ചെയ്തു.
രഞ്ജി ടീം മാനേജർ ജി. സജികുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ രഞ്ജി ടീം ക്യാപ്റ്റൻ വി. എ ജഗദീഷ്, കേരള സീനിയർ വനിതാ ടിം വൈസ് ക്യാപ്റ്റൻ ജിൻസി ജോർജ്ജ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എൻ എസ് അജയകുമാർ, പ്രിൻസിപ്പാൾ ബിജോയ് നാഥ് എൻ എൽ, ജേക്കബ് ജോർജ്ജ്, എസ് പ്രദീപ് കുമാർ, കോച്ച് ശരവണ കുമാർ എന്നിവർ പ്രസംഗിച്ചു.