കോയമ്പത്തൂർ: തൃശൂരിൽ എ.ടി.എമ്മുകളിൽ കവർച്ച നടത്തിയ കേസിൽ അഞ്ച് പ്രതികളെ റിമാൻഡ് ചെയ്തു. ഹരിയാന നൂഹ് സ്വദേശി മുഹമ്മദ് ഇക്റം(42), പൽവാൽ സ്വദേശികളായ മുബാറക്(18), സാബിർഖാൻ(26), സൗക്കിൻ(21), ഇർഫാൻ എന്നിവരെയാണ് കുമരപാളയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം സേലം സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തത്. മറ്റൊരു പ്രതി ഹരിയാന ബിസ്രു സ്വദേശി കെ. മുഹമ്മദ് ആസർ അലി (30) കാലിന് വെടിയേറ്റ് കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ ഹരിയാന പൽവാൽ ജില്ലയിലെ അന്ത്രോല സ്വദേശി എച്ച്. ജുമാൻ എന്ന ജുമാന്ദീൻ (37) പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട പ്രതി ജുമാന്ദീന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
