കൊട്ടാരക്കര : പ്ലാവിന്റെ ജന്മദേശം ആയ കേരളത്തിലെ ആദ്യ ശാസ്ത്രീയ പ്ലാവിൽ തോട്ടം തപോവൻ ജാക്സ് ഹ്യൂമൻ ബെല്നസിനും ഹ്യൂമൻ ഹാപ്പിനസ്സിന് വേണ്ടി പ്രവർത്തനം ആരംഭിക്കുന്ന തപോവൻ ഹാപ്പിനസ് വാലി ഉദ്ഘാടനം 2024 സെപ്റ്റംബർ 26 ന് വൈകിട്ട് 4 മണിക്ക് വെളിയത്ത് ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുക്കും. പ്രാണവായുവിന്റെ പറുദീസ എന്നറിയപ്പെടുന്ന 600 പ്ലാവുകളുള്ള ഈ ഹരിതവനം രാജ്യത്തെ ആദ്യത്തെ ജാക്ക് ഫോറസ്റ്റോറിയം ആണ്.
ദേശീയ നിലവാരമുള്ള സിമ്മിംഗ് പൂൾ, കുട്ടികളുടെ പാർക്ക്, ബയോ കേവ്, ബട്ടർഫ്ലൈ പാർക്ക്, ശ്രീബുദ്ധന്റെ പഗോഡ, ബാലി ബാലീ ടെംപിൾ ൾഗേറ്റ്, കൃത്രിമ വെള്ളച്ചാട്ടം, വിസിറ്റേഴ്സ് വാക്ക് വേ, കരിമ്പ് കൃഷി, സ്ട്രെസ് റിലീഫ് സെന്റർ, റെയ്ൻ ഡാൻസ്, പാർട്ടി ഹാൾ, കഫറ്റേറിയ, ഫാംസ്റ്റേ അങ്ങനെ പലതും ഇവിടെ പ്രവർത്തിക്കുന്നു.