കൊട്ടാരക്കര : ക്രയിൻ സർവീസ് ഉടമകൾ തോന്നിയചാർജ് ഈടാക്കുന്നു. അപകടത്തിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ പോലീസ് സ്റ്റേഷൻ പരിധിയിലും വർക്ക്ഷോപ്പിലും എത്തിക്കുന്നതിന് തോന്നിയ ചാർജ് ഈടാക്കുന്നതായി പരാതി . കഴിഞ്ഞ ദിവസം എസ് പി ഓഫീസിന്റെ സമീപത്തു നടന്ന അപകടത്തിൽപെട്ട വാഹനം വർക്ഷോപ്പിൽ എത്തിക്കുന്നതിന് രണ്ടായിരത്തിഇരുന്നൂറു രൂപ ചാർജ് ചുമത്തിയതായി പരാതിപ്പെട്ടു . ക്രയിൻ ഉടമകൾ ഇങ്ങനെ തോന്നിയ ചാർജ് ചുമത്തുന്നത്ജനങ്ങളെ വലക്കുന്നതും മനസാക്ഷി വിരുദ്ധവുമാണെന്ന് ജനങ്ങളുടെ നിലപാട് . എന്നാൽ ഇത് ന്യായമായ പാരിദോഷികമാണെന്നും ലക്ഷങ്ങളോളം വിലവരുന്ന ക്രയിൻ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഓട്ടം കിട്ടുന്നതെന്നും അല്ലാത്തപ്പോൾ ഈ വാഹനങ്ങൾ മറ്റു ഇതര സർവീസിന് ഉപയോഗിക്കുന്നവയല്ലന്നും . അപകടത്തിൽപെട്ട വാഹനങ്ങളെ പോലീസ് സ്റ്റേഷനിലോ വർക്ഷോപ്പിലോ എത്തിക്കുമ്പോൾ വാഹനത്തിനുണ്ടാകുന്ന പരിക്കുകൾ തീർക്കുന്നതിനും വാഹനത്തിന്റെ ഇതര കാര്യങ്ങൾക്കുമായും . ക്രയിൻ സർവീസിലെ പ്രവർത്തകരുടെ ശമ്പളം തുടങ്ങിയവക്ക് നല്ല തുക ആവശ്യമാണെന്നും അതിനാൽ ഉചുമത്തുന്ന ചാർജ് അധികമല്ലന്നും ക്രയിൻ ഉടമകൾ പറയുന്നു. ഇതിനു പരിഹാരം ആർ കാണും .
