ആലപ്പുഴ: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. കാർ യാത്രികനായ ശ്രീരാജ് ആണ് മരിച്ചത്. മറ്റൊരാൾക്ക് പരിക്കേൽക്കുകയുംചെയ്തിട്ടുണ്ട്. കായംകുളം വെട്ടിക്കോട് ആണ് സംഭവം.
ഇയാൾ സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ശ്രീരാജിനെ പുറത്തെടുത്തത്. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.