അമ്പലപ്പുഴ: ശക്തമായ കടലാക്രമണത്തിൽ വളഞ്ഞവഴിയിൽ രണ്ട് വീടുകള്‍ തകര്‍ന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാർഡ് പുതുവൽ സുരേന്ദ്രൻ, അശോകൻ എന്നിവരുടെ വീടുകളാണ് തകർന്നത്. സുനാമി പദ്ധതിയിൽ ലഭിച്ച വീടുകളാണ് കടലെടുത്തത്.
രണ്ട് ദിവസങ്ങളായി കടലാക്രമണം ഉണ്ടായിരുന്നതായും ബുധനാഴ്ച ഉച്ചയോടെ രൂക്ഷമാവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തകർന്ന വീട്ടിൽ നിന്ന് വീട്ടുകാർ ഉൾപ്പടെയുള്ളവരെ മാറ്റിപ്പാർപ്പിച്ചു