തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകൾ തമിഴ്നാട്ടിലെന്ന് സൂചന. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ബംഗുളൂരു-കന്യാകുമാരി ട്രെയിനില്‍ പെണ്‍കുട്ടി യാത്ര ചെയ്തതായി സ്ഥിരീകരിച്ചു. തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്നാണ് കുട്ടി ട്രെയിനില്‍ കയറിയത്.
ട്രെയിനില്‍ ഇരുന്ന് കരയുന്ന കുട്ടിയെ കണ്ട സഹയാത്രക്കാരി ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോയാണ് നിര്‍ണായകമായത്. ഫോട്ടോയിലുള്ളത് തന്റെ മകള്‍ തന്നെയെന്ന് കുട്ടിയുടെ പിതാവ് സ്ഥിരീകരിച്ചു. കുട്ടിയുടെ ഫോട്ടോ തമിഴ്നാട് പോലീസിന് കൈമാറിയിട്ടുണ്ട്. കേരള പോലീസ് സംഘം കന്യാകുമാരിയിലേക്ക് പോകും. ആസാം സ്വദേശികളായ അൻവർ ഹുസൈന്റെ മകളെയാണ് കാണാതായത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കുട്ടി വീട് വിട്ടിറങ്ങിയത്.