കുണ്ടറ : നന്മ വറ്റാത്ത ഹൃദയം. ആശുപത്രിമുക്കിൽ സൗജന്യമായി കുടിവെള്ളം, മോര്, നാരങ്ങ വെള്ളം എന്നിവ വിതരണം ചെയ്യുന്ന ഒരു സാധാരണക്കാരൻ. നിരവധി പേരാണ് ഇദ്ദേഹത്തിന്റെ ദാഹജല സേവനത്തിന്റെ രുചി അനുഭവിച്ചത്. ചിലർ പണം നൽകിയെങ്കിലും വാങ്ങിയില്ല. സെൽഫി എടുക്കാനും പലരും ആഗ്രഹം പ്രകടിപ്പിച്ചു.
