തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി സംവിധാനം സംബന്ധിച്ച് പഠനങ്ങളോ അവലോകനമോ നടന്നിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി. ബസുകളുടെ ഉപയോഗം ദേശീയ ശരാശരിയിലേക്ക് ഉയർത്താൻ നടപ്പാക്കിയ സംവിധാനമാണ് സിംഗിള്‍ ഡ്യൂട്ടി. രാവിലെ മുതല്‍ രാത്രിവരെ ഒരേ രീതിയില്‍ ബസ് ഓടിക്കുന്ന പതിവ് ശൈലിക്കുപകരം യാത്രക്കാരുടെ തിരക്ക് കുറയുന്ന സമയത്ത് ബസുകള്‍ കുറയ്ക്കുകയും അതിനനുസരിച്ച് ജീവനക്കാരെ ക്രമീകരിക്കുകയും ചെയ്യുന്ന ഡ്യൂട്ടി സംവിധാനമാണ് നിഷ്കർഷിച്ചിരുന്നത്.
ഒരു ഷെഡ്യൂളിന് 2.5 വീതം കണ്ടക്ടറെയും ഡ്രൈവറെയും ഉപയോഗിക്കുന്നതിന് പകരം 1.25 ജീവനക്കാരായി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ബസുകളുടെ ഉപയോഗം കൂട്ടാനും ഇതിലൂടെ കഴിയുമെന്നായിരുന്ന ശുപാർശ.