കൊച്ചി: കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ശ്വാസംമുട്ടി മരിച്ച കുടുംബത്തിലെ നാലുപേരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.
രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ പത്തുമണിയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തുടർന്ന് സ്വദേശമായ തിരുവല്ലയിലേക്ക് കൊണ്ടുപോയി.
മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിയിൽ സംസ്കരിക്കും.