കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ രക്ഷിക്കാൻ നാവികസേന എത്തുമെന്ന് വ്യക്തമാക്കി എം കെ രാഘവൻ എം പി. രക്ഷാപ്രവർത്തനത്തിന് നേവി സംഘം എത്തുമെന്ന് കർണാടക അറിയിച്ചെന്നാണ് എം കെ രാഘവൻ എം പി വ്യക്തമാക്കിയത്.
അതേസമയം പ്രവർത്തങ്ങളുടെ ഏകോപനത്തിന് കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവർമാർ ഹെലികോപ്റ്ററുകൾ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാൻ ആലോചിക്കുന്നുണ്ട്. കാർവാർ നാവികസേന ബേസ് കളക്ടറുടെ അഭ്യർത്ഥന പ്രകാരം ഗോവ നേവൽ ബേസിൽ അനുമതി തേടി എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.