തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിക്കുകയുണ്ടായി. രോഗം കണ്ടെത്തിയത് കോളറ സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച നഴ്സിന്റെ ഭര്‍ത്താവിലാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കഴഞ്ഞ ദിവസം കോളറ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 12 ആയിട്ടുണ്ട്. വാട്ടർ ടാങ്കാണ് രോഗബാധയുടെ ഉറവിടമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ഇതുവരെ രണ്ടു ലക്ഷത്തിലധികം ആളുകളാണ് സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയിരിക്കുന്നത്. പകർച്ചാവ്യാധികൾ ബാധിച്ച് 18 ദിവസത്തിനിടയിൽ അറുപത് പേരാണ് മരണപ്പെട്ടത്.
