ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ പോലീസ് വകുപ്പിൽ കൂട്ടസ്ഥലമാറ്റമുണ്ടായി. ഒറ്റയടിക്ക് സ്ഥലം മാറ്റിയത് 37 ഐ പി എസ് ഉദ്യോഗസ്ഥരെയാണ്. ഐ പി എസ് തലത്തിൽ അഴിച്ചുപണിയുണ്ടായത് എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന് ഒരുമാസം പിന്നിടുമ്പോഴാണ്. അനന്തപൂർ ജില്ലാ പോലീസ് മേധാവിയായി അനകപ്പള്ളി ജില്ലാ പോലീസ് സൂപ്രണ്ട് കെ.വി. മുരളീകൃഷ്ണയെ സ്ഥലം മാറ്റി. ചീഫ് സെക്രട്ടറി നീരഭ് കുമാർ പ്രസാദ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണിത്. ശനിയാഴ്ചയായിരുന്നു സംഭവം. ഇതിനെതിരെ പോലീസ് സേനയിൽ തന്നെ ഇതിനോടകം നീരസം ഉടലെടുത്തിട്ടുണ്ട്.
