പത്തനംതിട്ട തിരുവല്ല നഗരസഭ ഓഫിസില്‍ റീല്‍സ് ചിത്രീകരിച്ച ഉദ്യോഗസ്ഥരെ പിന്തുണച്ചും വിമർശിച്ചും സോഷ്യല്‍ മീഡിയ. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. തീർപ്പാക്കാനുണ്ടായിരുന്ന ഫയൽ ജോലികൾ തീർക്കുന്നതിനായി എത്തിയ ജീവനക്കാരാണ് റീൽസ് എടുത്തത്. പിന്നീട് ജീവനക്കാർ തന്നെ റീല്‍സ് സമൂഹ മാധ്യമങ്ങളില്‍ ഇത് പങ്കുവെക്കുകയായിരുന്നു. അതേസമയം, അവധി ദിവസമായതിനാല്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
റീല്‍സ് വൈറലായതോടെയായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നത്. വീഡിയോയില്‍ ഭാഗമായ എട്ട് ഉദ്യോഗസ്ഥർക്ക് നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. നഗരസഭ റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് ലഭിച്ചത്. മൂന്ന് ദിവസമാണ് വിശദീകരണം നല്കാൻ സമയം അനുവദിച്ചിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയുണ്ടായേക്കും.