തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
പുതുക്കിയ മാന്വൽ അനുസരിച്ചായിരിക്കും കലോത്സവമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. സെപ്ഷ്യൽ സ്കൂൾ കലോത്സവം സെപ്റ്റംബർ 25,26,27 തീയതികളിൽ കണ്ണൂരിൽ വച്ചും ശാസ്ത്രമേള നവംബർ 14,15,16 ആലപ്പുഴയിലും നടക്കും.
ദിശ എക്സ്പോ ഒക്ടോബർ 5,6,7,8, 9 തീയതികളിൽ തൃശൂരിൽ വച്ച് നടക്കുമെന്നും മന്ത്രി പറഞ്ഞു. നല്ല തയ്യാറെടുപ്പുകൾ നടത്താൻ വേണ്ടിയാണ് നേരത്തെ തീയതികൾ പ്രഖ്യാപിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.