ന്യൂഡൽഹി :ചൈനീസ് എയറോസ്പേസ് കമ്പനിയായ ബെയ്ജിങ് ട്യാന്ബിങ് ടെക്മനോളജിയുടെ (സ്പേസ് പയനീര്‍) ട്യാന്ലോങ്-3 ബഹിരാകാശ റോക്കറ്റിന്റെ പരീക്ഷണത്തില്‍ തിരിച്ചടി. റോക്കറ്റിന്റെ ഫസ്റ്റ് സ്റ്റേജ്, വിക്ഷേപണത്തിനിടെ മലമുകളില്‍ തകര്‍ന്നു വീണു.
ചൈനയിലെ ഗോങിയിലുള്ള വിക്ഷേപണത്തറയില്‍ നിന്ന് ഉയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് റോക്കറ്റ് മലമുകളില്‍ വീഴുകയും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തത്. പ്രദേശത്ത് ആകമാനം തീപ്പിടുത്തത്തിന് കാരണമായെങ്കിലും അത് പിന്നീട് അണച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.