തെല്‍ അവിവ്: ഗസ്സയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം അംഗീകരിക്കണമെന്ന അമേരിക്കയുടെ അഭ്യർഥന ഇസ്രായേൽ തള്ളി . ഗസ്സ യുദ്ധം അന്തിമഘട്ടത്തിൽ ആണെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു. ലബനാനിലേക്കുള്ള യുദ്ധവ്യാപനം ഇസ്രായേലിന്റെ അന്ത്യം കുറിക്കുമെന്ന് ഹമാസ് തിരിച്ചടിച്ചു. അതേസമയം ഗസ്സയിൽ 21,000 കൂട്ടികളെ കാണാനില്ലെന്ന് സന്നദ്ധസംഘടനയായ സേവ് ദ ചിൽഡ്രൻ അറിയിച്ചു.
