കൊട്ടാരക്കര: ട്രാഫിക് ബോധവത്കരണവുമായി കൊല്ലം കുണ്ടറ പോലീസ്’ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എ.ഷാജഹാൻ നടത്തുന്ന സൈക്കിൾ യാത്രക്ക് കോഴിക്കോട് സിറ്റി പോലീസും കേരള പോലീസ് അസ്സോസിയേഷൻകോഴിക്കോട് സിറ്റി ജില്ലാ കമ്മറ്റിയും ചേർന്ന് പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് വച്ച് സ്വീകരണം നൽകി. ട്രാഫിക് നോർത്ത് അസിസ്റ്റൻറ് കമ്മീഷണർ പി.കെ രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.സജ്ജയ് കുമാർ ഗുരുദിൻ ഹാരാർപ്പണം നടത്തി.കെ.പി.എ സംസ്ഥാന നിർവാഹക സമിതി അംഗം പി കെ രതിഷ് സംബന്ധിച്ചു.കെ.പി.എ ജില്ലാ വൈസ് പ്രസിഡണ്ട് വി.ഷാജു സ്വാഗതം പറഞ്ഞു.
ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഒഴിവാക്കുക, ടൂവീലർ യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കുക.
ജീവൻ രക്ഷിക്കൂ……നിങ്ങളുടെമാത്രമല്ല..,മറ്റുള്ളവരുടെയും. … ഈ സന്ദേശവുമായി നിങ്ങളുടെ അടുത്തേക്ക് വരുകയാണ് സിവിൽ പോലീസ് ഓഫീസർ. 1645 കിലോമീറ്റർ സൈക്കിൾ യാത്ര. 2019 ഫെബ്രുവരി 10 ന് കുണ്ടറയിൽ നിന്നും ആരംഭിച്ചു, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്(മഞ്ചേശ്വരം വരെ)തിരിച്ചു കാസർകോട്, വയനാട്,മലപ്പുറം,പാലക്കാട്,തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം,തിരുവനന്തപുരം(നെയ്യാറ്റിൻകര വരെ)വഴി കൊല്ലത്ത് അവസാനിക്കും. 14 ദിവസം(കൂടിയാൽ18ദിവസം),14 ജില്ലകളിൽ,1645 കിലോമീറ്റർ,മലയും കാടും മഴയും വെയിലും തൃണവൽഗണിച്ചുകൊണ്ട് അൻപതാമത്തെ വയസ്സിൽ നടത്തുന്ന ഈ സാഹസിക യാത്ര ഒരു ഒറ്റയാൾ പോരാട്ടമാവാതെ നമ്മൾ ഓരോരുത്തരുടെയും പോരാട്ടമായി മാറണം.നിങ്ങളിൽ മക്കൾ നഷ്ടപ്പെട്ട അച്ഛനമ്മമാർ ഉണ്ടാവും,അച്ഛൻ നഷ്ടപ്പെട്ട മക്കൾ ഉണ്ടാവും,സഹോദരൻ നഷ്ട്ടപ്പെട്ട സഹോദരങ്ങൾ ഉണ്ടാവും,ഭർത്താവ് നഷ്ടപ്പെട്ട ഭാര്യമാർ ഉണ്ടാവും,സുഹൃതിനെ നഷ്ടപ്പെട്ടവർ ഉണ്ടാവും. ഇത് നിങ്ങൾ ഏറ്റെടുക്കണം.ഇനിയൊരു തലച്ചോർകൂടി റോഡിൽ ചിതറി തെറിക്കാതിരിക്കാൻ നമുക്കൊരുമിക്കാം.