കൊട്ടാരക്കര: അമ്പലത്തുംകാല മേരി മാതാഹോളോബ്രിക്സ് ഉടമ യോഹന്നാൻ (60) ഭാര്യ ലിലിക്കുട്ടി (57)എന്നിവരാണ് മരിച്ചത്. പാചക വാതകം ചോർന്ന് അടുക്കള യിൽ വ്യാപിച്ചിരുന്നത് അറിയാതെ ലൈറ്റ് ഇട്ടതാണ് അപകടം സംഭവിക്കാൻ കാരണം എന്നാണ് പറയുന്നത് ഇന്ന് രാവിലെ ആണ് സംഭവം ഉടനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
മകൻ ജോമോൻ മുകളിലെ നിലയിൽ ആയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. സ്ഫോടനത്തിൽ അടുകളയും രണ്ട് മുറികളും പൂർണമായും തകർന്നു. കൊട്ടാരക്കരയിൽ നിന്നും അഗ്നിശമന സേന എത്തി വാതക സിലണ്ടറുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തി. എഴുകോൺ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: സിബി യോഹന്നാൻ, പരേതയായ ആൻസി യോഹന്നാൻ. മരുമകൾ: രാജി.
