കൊട്ടാരക്കര: ഇരവിപുരം സുനിതാ മൻസിൽ സുജിത്തിന് കഴിഞ്ഞ ദിവസം വിജയാ ഹോസ്പിറ്റലിന് സമീപത്തു നിന്നും കളഞ്ഞു കിട്ടിയ 55,000/- രൂപ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ കൊണ്ടെത്തിക്കുകയും അതിന്റെ ഉടമസ്ഥനായ നെല്ലിക്കുന്നം പാലോട്ട് പുത്തൻ വീട്ടിൽ ജോൺ ജേക്കബിന് തിരികെ ലഭിക്കാൻ കാരണമാകുകയും ചെയ്തു. സമൂഹത്തിന് മാതൃകയായ സുജിത്തിന് കൊട്ടാരക്കര പോലീസ് സ്റ്റേഷന്റെ അനുമോദനങ്ങൾ അർപ്പിച്ചു.
