കൊട്ടാരക്കര : കേരളപ്രദേശ് മഹിളാകോൺഗ്രസ്സ് കൊട്ടാരക്കര ബ്ലോക്ക് കൺവൻഷൻ കൊട്ടാരക്കര കോൺഗ്രസ്സ് ഭവനിൽ വച്ചു നടന്നു. പിണറായിയും കുടുംബവും മന്ത്രിമാരും അഴിമതിയിലൂടെ കോടികൾ സമ്പാദിക്കുമ്പോൾ കേരളത്തിലെ പാവപ്പെട്ട ജനങ്ങൾ ദുരിതത്തിൽ ആണെന്ന് കേരളപ്രദേശ് മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി ഉത്സാഹ്-2023 ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ഗ്രാമതലങ്ങളിൽ മഹിളാ കോൺഗ്രസ്സിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായും അതോടൊപ്പം മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന ശക്തിപ്പെടുത്തുന്നതിനും മഹിള കോൺഗ്രസ് പ്രവർത്തിക്കുമെന്നും ജെബി മേത്തർ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കൺവെൻഷനിൽ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജബ മേത്തർ ആദരിച്ചു. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് ജലജ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡി സി സി ജനറൽ സെക്രട്ടറി പി ഹരികുമാർ കൊട്ടാരക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെജി അലക്സ് മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. യൂ വഹിത, ജനറൽ സെക്രട്ടറിമാരായ ലാലി ജോൺ, ആർ രശ്മി, ജയലക്ഷ്മി ദത്തൻ, അഡ്വ. ഫേബ സുദർശൻ, നെല്ലിക്കുന്ന് സുലോചന, ശോഭ പ്രശാന്ത്, രേഖ ഉല്ലാസ്, അഡ്വ ലക്ഷ്മി അജിത്ത്, ശാലിനി വിക്രമൻ, ഷിനു ജോസ്, ശ്രീലക്ഷ്മി, ഉമാ കൃഷ്ണൻ, സൂസൻ അച്ചൻകുഞ്ഞ്, സുമലത, ശ്രീജ ഹരി, തുടങ്ങി മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാർ വിവിധ നേതാക്കൾ പങ്കെടുത്തു.
