തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരും. അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറാൻ സാധ്യതയുണ്ട്.തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇത് ഒക്ടോബര്‍ 20-ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനനമര്ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതിൻ്റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴയുണ്ടാവും.
