കൊട്ടാരക്കര: കുളക്കട അസാപ്പിൽ ജി.ആർ.8 അഫിനിറ്റി സർവീസസ് എൽ.എൽ.പി. എന്ന ആഗോള കമ്പനി ശാഖ തുറക്കുന്നു. ഓഗസ്റ്റ് 19-ന് രാവിലെ 10ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൊമേഴ്സ് ബിരുദധാരികൾക്ക് മികച്ച തൊഴിൽ സാധ്യത തുറന്നു കൊണ്ടാണ് ഗ്രാമീണ മേഖലയിലെ ആദ്യ ഐ.ടി.പാർക്കായ കുളക്കട അസാപ്പിൽ ആഗോള കമ്പനിയെത്തുന്നത്. അസാപ്പ് സ്കിൽപാർക്കിൽ ‘എൻറോൾഡ് ഏജന്റ്’ എന്ന കോഴ്സ് പൂർത്തിയാക്കുന്നവരിൽ മികവുള്ളവർക്ക് കമ്പനിയിൽ ജോലി തേടാം. ബി.കോം, എം.കോം, ബി.ബി.എ., എം.ബി.എ. ബിരുദ ധാരികൾക്ക് എളുപ്പത്തിൽ തൊഴിൽ നേടാനുള്ള അവസരമൊരുങ്ങും. തുടക്കത്തിൽ തന്നെ പ്രതിവർഷം അഞ്ചര ലക്ഷം രൂപ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകിയാകും നിയമനം. തുടക്കത്തിൽ ടാക്സ് റിട്ടേൺ മാത്രമാകും ജോലി. പിന്നീട് ഓഡിറ്റ്, അക്കൗണ്ടിംഗ് എന്നിവയിലും പരിശീലനവും തൊഴിലും ലഭ്യമാക്കുമെന്നും കമ്പിനി ഡയറക്ടർ എൻ.അനീഷ്, അസോ. ഡയറക്ടർ പി. സംഗീത എന്നിവർ പറഞ്ഞു.
