കൊട്ടാരക്കര : വൈദ്യുതി ഭവന് സമീപം കഴിഞ്ഞ ദിവസം ഇരുചക്ര വാഹനം ബസുമായി കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ പെട്ട് ചികിത്സയിൽ ആയിരുന്ന വാളകം നെടുവം കോണത്ത് പൊയ്കവിള വീട്ടിൽ എബ്രഹാം (ബാബു -61) മരണപ്പെട്ടു. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 2.30 ന് വാളകം വലിയ മാർത്തോമാ പള്ളിയിൽ നടക്കും. എബ്രഹാം കൊട്ടാരക്കര ചെമ്മണൂർ ജൂവലേഴ്സിൽ സെയിൽസ് ഡെവലപ്പ്മെന്റ് ഓഫീസർ ആയി ജോലി ചെയ്തു വരികയായിരുന്നു.
