കൊട്ടാരക്കര : പുരോഗമന കലാ സാഹിത്യസംഘം കൊട്ടാരക്കര ഏരിയ കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ കച്ചേരി ജംഗ്ഷനിൽ മതനിരപേക്ഷ സർഗാത്മ സദസ് സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അംഗം ഡി എസ് സുനിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അരുൺകുമാർ അന്നൂർ അധ്യക്ഷനായി. ട്രഷറർ ജോർജ്ജ് ബേബി സ്വാഗതം പറഞ്ഞു. സംസ്കാര ചെയർമാൻ പി എൻ ഗംഗാധരൻനായർ, സുരേഷ് പൈങ്ങാടൻ, കിരൺ ബോധി, സി ശശിധരൻപിള്ള, വസന്തകുമാരി, ബിനു കൊട്ടാരക്കര, കുട്ടപ്പൻപിള്ള, കെ മോഹനൻപിള്ള, ജി രംഗനാഥൻ, അജീഷ് കൃഷ്ണ, ടി ജി അനിൽകുമാർ, അനിയൻകുഞ്ഞ്, രാധാകൃഷ്ണൻ മുല്ലശ്ശേരി, പൂവറ്റൂർ രവീന്ദ്രൻനായർ, സൗമ്യ ബൈജു എന്നിവർ സംസാരിച്ചു.
