കൊട്ടാരക്കര: വിശാഖപട്ടണത്തു നിന്നും ട്രെയിൻ മാർഗ്ഗം വില്പനയ്ക്കായി കൊണ്ടു വന്ന 6.500 കിലോയോളം വരുന്ന കഞ്ചാവുമായി ശക്തികുളങ്ങര കല്ലുംപുറത്ത് സരളാ സദനത്തിൽ രാഹിലത(35) ശാസ്താംകോട്ട റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കൊല്ലം റൂറൽ പോലീസ് മേധാവി ബി. അശോകൻ ഐ പി എസിൻ്റെ നേത്യത്വത്തിലുള്ള DANSAF ടീമും ശാസ്താംകോട്ട സി ഐ വി. എസ് പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് പിടികൂടിയത്.
പിടിയിലായ യുവതിയുടെ രണ്ടാം ഭർത്താവായ എഴുകോൺ സ്വദേശി രാജേഷ് എന്നു വിളിക്കുന്ന സ്റ്റീഫൻ നിരവധി കഞ്ചാവുകേസുകളിൽ പ്രതിയാണ്. ഇദ്ദേഹവുമായി ചേർന്നാണ് ഇവർ കഞ്ചാവ് കച്ചവടം നടത്തിവരുന്നത്. കരുനാഗപ്പള്ളി, കൊല്ലം എന്നി സ്ഥലങ്ങളിൽ നിന്നും കഞ്ചാവുമായി പിടിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ആന്ധ്ര പ്രദേശിലെ നക്സൽ മേഖലയിൽ നിന്നും വാങ്ങിയ കഞ്ചാവ് മൂന്നു പായ്ക്കറ്റുകളിലാക്കി ശബരിമല സ്പെഷ്യൽ ട്രെയിനിൽ കൊണ്ടു വരുമ്പോഴാണ് പ്രതി പിടിയിലായത്. പിടികൂടിയ കഞ്ചാവ് വില്പന നടത്തുമ്പോൾ 2 ലക്ഷത്തിലധികം രൂപ ലഭിക്കുമെന്ന് പ്രതി പറഞ്ഞു.
കൊട്ടാരക്കര ഡി. വൈ. എസ്. പി എ. അശോകൻ്റെ നേതൃത്വത്തിൽ ശാസ്താംകോട്ട എസ്. ഐ രാജീവ്, ഡബ്ലു സി പി ഒ പ്രീത, എ എസ് ഐ. ചന്ദ്രമോഹൻ, DANSAF അഗംങ്ങളായ എസ് .ഐ എസ് ബിനോജ്, ശിവശങ്കരപിള്ള, എ. സി ഷാജഹാൻ, അജയകുമാർ, ആഷീർ കോഹൂർ, രാധാകൃഷ്ണപിള്ള, സി. എസ് ബിനു എന്നിവരുടെ നേതൃത്വത്തിലും ആണ് പ്രതിയെ പിടികൂടിയത്.