കൊല്ലം: ജില്ലയില്‍ വീണ്ടും സൂനാമി ഇറച്ചിയുടെ ഉപയോഗം വ്യാപകമാകുന്നു. തമിഴ്നാട്ടിലെ കോഴി ഫാമുകളില്‍ ചത്ത കോഴികളെ നിസ്സാര വിലയ്ക്ക് കേരളത്തിലേക്ക് ഇറച്ചിയാക്കി കൊണ്ടുവരുന്നതിനെയാണ് സുനാമി ഇറച്ചിഎന്നു പറയുന്നത്. സുനാമി ഇറച്ചിക്കച്ചവടത്തിന് തടയിടാന്‍ നേരത്തേ ശക്തമായ പരിശോധനകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നിലച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ മീനാട് ഭാഗത്ത് ഗോഡൗണില്‍ നിന്നും പിടിച്ചെടുത്ത പഴകിയ ഇറച്ചി നഗരത്തിലടക്കമുള്ള പ്രമുഖ ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നതിനായാണ് സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങളായി ജില്ലയില്‍ പലയിടത്തും ഇറച്ചി വിതരണം ചെയ്തിരുന്നത് ഇവരാണ്. തിരുവനന്തപുരത്ത് നിന്നും വാഹനങ്ങളില്‍ എത്തിച്ചു വിതരണം ചെയ്തിരുന്ന ഇറച്ചി അടുത്തിടെയാണ് ചാത്തന്നൂരില്‍ പുതിയ ഗോഡൗണ്‍ എടുത്ത് വിതരണം ചെയ്യാന്‍ ആരംഭി
ച്ചത്.
തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള കോഴി ഫാമുകളിലെ കോഴിയാണ് അറബിയിലും ഇംഗ്ലീഷിലുമൊക്കെ പേരെഴുതിയ കവറുകളില്‍ വിപണിയിലെത്തിച്ചിരുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത ഇറച്ചികള്‍ അഴുകി തുടങ്ങിയ നിലയിലായിരുന്നു. ജില്ലയിലൊട്ടാകെ വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യസുരക്ഷാ ലൈസന്‍സോ മറ്റ് അനുമതികളോ ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചിരുന്നത് ആകെ ഉണ്ടായിരുന്നത് ചാത്തന്നൂര്‍ പഞ്ചായത്ത് നല്കിയ ഒരു ലൈസന്‍സ് മാത്രമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ഇറച്ചി വിതരണം ചെയ്യുന്നത്തിനായുള്ള ഗോഡൗണുകള്‍ ഉണ്ടെന്ന് വ്യക്തമായിട്ടും ഇവിടെയെങ്ങും പരിശോധന നടത്താനോ കൂടുതല്‍ അന്വേഷണം നടത്താനോ ഭഷ്യസുരക്ഷാവകുപ്പ് തയ്യാറായിട്ടില്ല.
സംസ്ഥാനമൊട്ടാകെ ഇറച്ചി വിതരണം ചെയ്യുന്ന ഒരു വലിയ ശൃംഖലയുടെ ഒരു ഭാഗമാണ് കൊല്ലത്ത് ചാത്തന്നൂരില്‍ പിടികൂടിയത്. രാത്രികാലങ്ങളില്‍ ചെറുതും വലുതുമായ കണ്ടൈയ്നര്‍ ലോറികളിലാണ് ഇവിടെ ഇറച്ചി എത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു