കോട്ടയം: പുതുപ്പള്ളിയില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിച്ച് ചാണ്ടി ഉമ്മന്‍. വോട്ടെണ്ണല്‍ ആദ്യ അഞ്ച് റൗണ്ട് കടന്നപ്പോള്‍ യുഡിഎഫ് ലീഡ് നില 37000ത്തിന് മുകളിലേക്ക് ഉയര്‍ന്നു. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജെയ്ക് സി തോമസ് (എൽഡി.എഫ്), ലിജിൻലാൽ (എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയുടെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും. 25,000-32,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ