കൊട്ടാരക്കര താലൂക്ക് റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വെളിയം പഞ്ചായത്തിൽ ഏഴാം വാർഡിൽ (മാലയിൽ കോളനിയിൽ) ഓണക്കിറ്റും, ഓണപ്പുടവയും വിതരണം ചെയ്തു ഓണത്തെ വരവേറ്റു. ഓണക്കിറ്റ് വിതരണം വെളിയം പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ മാലയിൽ അനിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ ദിനേശ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. ഓണപ്പുടവ ഉദ്ഘാടനം ജോയിൻ സെക്രട്ടറി ശരചന്ദ്ര ബാബുവും, എക്സിക്യൂട്ടീവ് മെമ്പർ എം.വിജയനും ചേർന്ന് നിർവഹിച്ചു. താലൂക്ക് സെക്രട്ടറി സൈമൺ ബേബി സ്വാഗതവും, ട്രഷറർ അജിത്ത് ലാൽ, എക്സിക്യൂട്ടീവ് മെമ്പേഴ്സ് ജേക്കബ് ജോർജ്, ഉണ്ണികൃഷ്ണൻ നായർ, റെഡ് ക്രോസ് മെമ്പർ സന്തോഷ് പള്ളിക്കൽ, ആശാവർക്കർ മൈഥിലി, ജെബിൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ഓണ പ്രോഗ്രാം കൺവീനറും എക്സിക്യൂട്ടീവ് മെമ്പർ ഗിരീഷ്.ആർ നന്ദിപറഞ്ഞു.
