കൊല്ലം :- വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ് കരുതൽ അക്കാഡമി ഹാളിൽ വെച്ച് നടത്തിയ ബി എൽ എസ് – ഫസ്റ്റ് എയ്ഡ് പരിശീലനം നാടക സിനിമാ നടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അപകടങ്ങളും രോഗങ്ങളും ദുരന്തങ്ങളും എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്നു നമ്മളെ പഠിപ്പിച്ചു തന്ന ഈ കാലഘട്ടത്തിൽ എല്ലാ മനുഷ്യരും ബി എൽ എസ് – ഫസ്റ്റ് എയ്ഡ് പരിശീലനം നേടിയിരിക്കേണ്ടത് ആവശ്യകതയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ പി എ സി ലീലാകൃഷ്ണൻ പറഞ്ഞു. കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ചു. വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട്, ചീഫ് കോർഡിനേറ്റർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, പരിശീലകൻ അജേഷ് പണിക്കർ എന്നിവർ സംസാരിച്ചു.തുടർന്ന് അജേഷ് പണിക്കറിന്റെ നേതൃത്വത്തിൽ പരിശീലനം നടന്നു.
