റിയാദ്: നല്ല ചികിത്സ തേടി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് കൂടുതൽ ലളിതമായി വിസ ലഭിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ആയുഷ് (എ വൈ) വിസയുടെ പുതിയ കാറ്റഗറി റിയാദ് ഇന്ത്യൻ എംബസി അവതരിപ്പിച്ചു. വിദേശ പൗരന്മാർക്ക് ചികിത്സക്കായി ഇന്ത്യയിലേക്ക് പോകുന്നതിന് വേണ്ടി ആയുഷ് വിസ സംവിധാനം ഉപയേഗിക്കാം. ആയുഷ് വിസയുടെ പുതിയ വിഭാഗം ഇന്ത്യാ ഗവൺമെന്റ് അവതരിപ്പിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
