കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലവുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലാണ് തെളിവെടുപ്പ് നടത്തിയത്. കുട്ടിയുടെ ചെരുപ്പ്, കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച തുണി എന്നിവ പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തിന് അല്പം മാറിയാണ് ഇവ ഉപേക്ഷിച്ചിരുന്നത്.
2018ൽ ദില്ലി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്. ഒരു മാസം തടവിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്. കേരളത്തിൽ മൊബൈൽ മോഷണ കേസിലും ഇയാള് പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് പ്രതിയുടെ രീതി.