കൊട്ടാരക്കര : ഗതാഗത പരിഷ്ക്കരണത്തിന്റെ പേരിൽ കൊട്ടാരക്കര നഗരത്തിലെത്തുന്ന ബൈക്ക് യാത്രികരെ വരെ കൊള്ള ചെയ്യുന്ന നഗരസഭയുടെ പാർക്കിംഗ് കൊള്ള നിർത്തി പണമുണ്ടാക്കാൻ ഭിക്ഷ ചട്ടിയെടുത്ത് ഭിക്ഷ തെണ്ടണമെന്നാവശ്യപ്പെട്ട് ഭിക്ഷ ചട്ടി നഗരസഭയ്ക്ക് നല്കി ധർണ്ണ നടത്തി. മുൻ MLA ഐഷാ പോറ്റിയും, ഗണേഷ് കുമാറും, മന്ത്രി ബാലഗോപാലും, കൊടിക്കുന്നിൽ സുരേഷും, വാഗ്ദാനം നല്കിയ മേൽപ്പാലവും, റിംഗ് റോഡും, ബൈപ്പാസും ഒക്കെ എവിടെയെന്നും, കൊട്ടാരക്കര നഗരത്തിലെ ഗതാഗതക്കുരുക്കിന് ഇവരാണ് കാരണക്കാരെന്നും ധർണ്ണ ഉത്ഘാടനം ചെയ്ത കർഷകമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ സുഭാഷ് പട്ടാഴി സൂചിപ്പിച്ചു. KSTP, ദേവസ്വം ഭൂമി, റവന്യൂ പുറംപോക്ക് എന്നിവിടങ്ങളിൽ പോലും പിരിവ് നടത്താൻ നഗരസഭയ്ക്ക് എന്തധികാരമെന്നും നഗരസഭയ്ക്കു ഫണ്ടില്ലെങ്കിൽ ജനങ്ങളോട് ഭിക്ഷ ചോദിക്കണമെന്നും, മുൻസിപ്പാലിറ്റിയുടെ നികുതി നല്കുന്ന ജനങ്ങൾക്ക് പഞ്ചായത്തിലെ വികസനം പോലുമില്ലായെന്ന് മുഖ്യപ്രഭാക്ഷണം നടത്തിയ BJP കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര പറഞ്ഞു. BJP കൊട്ടാരക്കര ടൗൺ പ്രസിഡൻ്റ് രാജശേഖരൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ മണ്ഡലം മീഡിയാ സെൽ കൺവീനർ ബി.സുജിത്ത്, മണ്ഡലം സെൽ കോഡിനേറ്റർ രവി തിരുവട്ടൂർ , മണ്ഡലം ട്രഷറർ സുരേഷ് അമ്പലപ്പുറം, കൗൺസിലർ ഗിരീഷ്, ഷിബു, ഷാജഹാൻ, അനിൽ കൈപ്പള്ളി, ശ്രീരാജ് എന്നിവർ സംസാരിച്ചു.
