കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും കബറിടം സന്ദർശിക്കാനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എത്തി.

ഇദ്ദേഹം ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഇത് കൂടാതെ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിലും സന്ദർശനം നടത്തി. ഇതിന് ശേഷം മൂലവട്ടം മണിപ്പുഴയിൽ നിർമ്മാണത്തിലിരിക്കുന്ന ലുലുമാളിലും ഇദ്ദേഹം സന്ദർശനം നടത്തി.