കൊട്ടാരക്കര : കെ എസ് ആർ ടി സി യിലെ തുടർച്ചയായുള്ള ശമ്പള നിഷേധത്തി നെതിരെ കെ എസ് ടി എംപ്ലോയീസ് സംഘ് കൊല്ലം ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ല കേന്ദ്രമായ കൊട്ടാരക്കര ജില്ലാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കേരളത്തിലെ പൊതു സമൂഹത്തോടും കെ എസ് ആർ ടി സി ജീവനക്കാരോടും കേരളാ മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്നും ജീവനക്കാരുടെ ശമ്പളം അടിയന്തിരമായി വിതരണം ചെയ്യണമെന്നും ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് V നായർ പറഞ്ഞു. ജില്ലാ സെക്രട്ടറി M ഗിരീഷ് കുമാർ, വർക്കിംഗ് പ്രസിഡന്റ് G. S. ഗിരീഷ്, കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് S. സുരേഷ് കുമാർ, BMS ജില്ലാ ഉപാധ്യക്ഷൻ B. S. സന്തോഷ് കുമാർ, സേതു നെല്ലിക്കോട്, കേസരി അനിൽ, B. സതികുമാർ, K. V സുനിത, S. ഗിരീന്ദ്രലാൽ, M. ശശികുമാർ, M. R. രഞ്ജിത്, എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് A. ജയകുമാർ, N. C. ബാലുനിത, K. S. അജിൽ, പ്രദീപ് കുമാർ, B. ഹരികുമാർ എന്നിവർ നേതൃത്വം നൽകി.
