കൊട്ടാരക്കര : ചന്തമുക്കിൽ പൊളിച്ചിട്ട ഓടകൾ പുനർ നിർമ്മിക്കാത്തത്തിൽ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നാളുകളായി കൊട്ടാരക്കര ചന്തയിൽ നിന്നുള്ള അറവ് മാലിന്യങ്ങൾ അടക്കം ഒഴുകി ചന്ത മുക്കിന്റെ മധ്യഭാഗത്ത് കെട്ടിക്കിടക്കുന്ന അവസ്ഥ ബിജെപി കൗൺസിലർമാർ യോഗത്തിൽ അവതരിപ്പിച്ച ശേഷം ഓടയുടെ സ്ലാബ് എടുത്തു മാറ്റിയിരുന്നു . ഓടയുടെ ഭാഗത്തു ഓടയില്ലാതെ സ്ലാബ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ രണ്ടാഴ്ചക്കാലമായി പൊളിചിട്ട ഓട പുനർനിർമ്മിക്കാൻ നഗരസഭ അധികൃതർ നടപടി ഉണ്ടാകുന്നില്ല. ചന്തയിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ പൊളിച്ചിട്ട ഓടയിൽ കെട്ടിക്കിടക്കുകയാണ്. ഓട പൊളിച്ചിട്ടത്തോടെ ചന്തമുക്കിൽ ഗതാഗത കുരുക്കും വർധിച്ചിരിക്കയാണ്.
തിരക്കേറിയതോടെ റോഡിൽ അപകടങ്ങൾ പതിവായി. ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് , ഓട്ടോ തൊഴിലാളികളെയും വ്യാപാരികളെയും യാത്രക്കാരെയും ഉദ്രവിച്ചുകൊണ്ടിരിക്കുന്ന നഗരസഭയുടെ നിലപാടിനെതിരെയാണ് ബിജെപിയുടെ പ്രതിഷേധമെന്നും അടിയന്തരമായി ഓട വൃത്തിയാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ബിജെപി യുവമോർച്ച പ്രവർത്തകർ അറിയിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, രാഹുൽ മണികണ്ഠേശ്വരം, കൗൺസിലർ ഗിരീഷ് കുമാർ, സുരേഷ് അമ്പലപ്പുറം, ശ്യാംകുമാർ, സുധാകരൻ പരുത്തിയറ, വൈശാഖ്, എന്നിവർ നേതൃത്വം നൽകി.
