ആലപ്പുഴ: വിഷക്കായകഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ കുട്ടി കായ കഴിച്ച വിവരം പറഞ്ഞിരുന്നില്ല.
ആശുപത്രിയിൽ നിന്നും മരുന്ന് നൽകി വീട്ടിൽ അയച്ചു. അടുത്ത ദിവസം സ്ഥിതി മോശം ആയതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വെച്ചാണ് കുട്ടി വിഷകായ കഴിച്ച വിവരം പറഞ്ഞത്. തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ആയാപറമ്പ് എൻ. എസ്. എസ് എച്ച്. എസ്. എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രവീണ ആണ് സഹോദരി.