കൊട്ടാരക്കര : പൊതു വിപണിയിൽ അവശ്യ സാധനങ്ങളുടെ വില ഉയരുന്ന സാഹചര്യത്തിൽ വില നിലവാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലാകളക്ടറുടെ നിർദേശപ്രകാരം ഭക്ഷ്യ സിവിൽ സപ്ലൈസ്,റവന്യു, അളവ് തൂക്ക വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി. കൊട്ടാരക്കര ടൗണിലെ 12 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പച്ചക്കറി കടകളിലും സ്റ്റേഷനറി കടകളിലും സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ശ്രെദ്ധയിൽ പെട്ടതിനെ തുടർന്ന് താക്കീതു നൽകുകയും കൃത്യമായ വില പ്രദർശിപ്പിക്കുന്നതിനു നിർദേശം നൽകി. സ്റ്റേഷനറി കടകളിൽ തൂക്കം വ്യത്യാസം, അമിത വില എന്നിങ്ങനെ ക്രമകേട് കണ്ടെത്തിയ ചോയ്സ് എന്ന കടയ്ക്കെതിരെ കേസടുത്തു. താലൂക്ക് സപ്ലൈ ഓഫീസർ സീന, ഡെപ്യൂട്ടി തഹസീൽ ദാർ അജേഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഷെഫീർ റേഷനിങ് ഇൻസ്പെക്ടർ മാരായ ആശ, നസീല ബീഗം, ഷമീം, ശരത്, ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

പരിശോധന ടൗണിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും തുടർച്ചയായി നടത്തുന്നതാണെന്നു തഹസീൽദാർ പി. ശുഭൻ അറിയിച്ചു.