കൊട്ടാരക്കര നഗരസഭയിലെ പതിനാറ് വാർഡുകളിലൂടെ ഒഴുക്കുന്ന പാണ്ടിവയൽ തോട് പുനരുജ്ജീവനം കൊട്ടാരക്കര വൈദ്യുത ഭവനു സമീപം രാവിലെ 8 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷണൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷനിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുപ്പത്തിനാല് പ്രോജക്ടുകളാണ് പദ്ധതി രേഖയിലുള്ളത്. 2. 28 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഹരിത കേരള മിഷന്റെ രണ്ടാം വാർഷികമായ ഇന്ന് എല്ലാ ജില്ലകളിലും പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. കൊല്ലം ജില്ലയിൽ വകുപ്പ് മന്ത്രി കൂടിയായ കെ.കൃഷ്ണൻകുട്ടി പങ്കെടുത്ത പാണ്ടിവയൽ പുനരുജ്ജീവനമാണ് നടന്നത്. രണ്ട് മാസത്തോളം നീണ്ടു നിന്ന തയ്യാറെടുപ്പിനൊടുവിൽ ഇന്ന് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ, എൻ എസ് എസ് വോളന്റിയർമാർ, കുടുംബശ്രീ, തൊഴിലുറപ്പ് ,ഇറിഗേഷൻ വകുപ്പ്, ജനപ്രതിനിധികൾ, റെസിഡൻസ് അസോസിയേഷനുകൾ, തുടങ്ങി 2500 ഓളം സന്നദ്ധ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ഇന്നലെ രാവിലെ മുതൽ റെയിൽവേ സ്റ്റേഷനു സമീപം തോട് ഗതിമാറി ഒഴുകി കൊണ്ടിരുന്ന ഭാഗങ്ങളിൽ ജലം സുഗമമായി ഒഴുകിപ്പോകാനുള്ള പ്രവർത്തനങ്ങൾ JCB ഉപയോഗിച്ച് നടത്തി. ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവർക്കായുള്ള മുൻകരുതലുകളായി വിദഗ്ദ ഡോക്ടർമാരടങ്ങിയ സംഘം അവശ്യമരുന്നുകൾ, 2 ആംബലൻസ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
സ്ഥലത്ത് നിരവധി കയ്യേറ്റങ്ങൾ നടക്കുന്നുണ്ടെന്നും അത് ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും തോട് പുനരുജ്ജീവനത്തിനു ശേഷം അൻപത് ഏക്കറോളം കൃഷി ചെയ്യാനുള്ള ക്രമീകരണങ്ങൾ ആലോചിച്ചിട്ടുണ്ടെന്നും മാലിന്യമുക്തനഗരസഭയാക്കി കൊട്ടാരക്കരയെ മാറ്റുമെന്നും അതിന്റെ ഭാഗമായി ഉഗ്രൻകുന്നിൽ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നതായും നഗരസഭാ ചെയർപേഴ്സൺ ബി.ശ്യാമളയമ്മ, വൈസ് ചെയർമാൻ സി. മുകേഷ് , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.ഉണ്ണികൃഷ്ണമേനോൻ, എസ്.ആർ രമേശ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.അനിൽകുമാർ എന്നിവർ പറഞ്ഞു.