കൊട്ടാരക്കര : ഡോ. വന്ദനാദാസിൻ്റെ ഛായാചിത്രം മന്ത്രി കെ എൻ ബാലഗോപാൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അനാച്ഛാദനം ചെയ്തു. നഗരസഭാ ചെയർമാൻ എസ്. ആർ രമേശ് അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ് വർഗ്ഗീസ് വടക്കടത്ത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ ബഷീർ, ആർ. എം. ഒ ഡോ. അനിൽകുമാർ, മറ്റ് എച്ച്.എം.സി മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ആശുപത്രി സൂപ്രണ്ട് ഡോ. കെ ആർ സുനിൽകുമാർ സ്വാഗതം ആശംസിച്ചു.
