ജനീവ: സസ്തനികൾക്കിടയിൽ അടുത്തിടെ പടർന്നുപിടിച്ച പക്ഷിപ്പനി പുതിയ വകഭേദമായ എച്ച്5എൻ1 വൈറസ് മനുഷ്യരിലേക്ക് പകരുമെന്ന് ലോകാരോഗ്യ സംഘടന ബുധനാഴ്ച മുന്നറിയിപ്പ് നൽകി. ആഗോളതലത്തിൽ ഏവിയൻ ഫ്ളൂ പൊട്ടിപ്പുറപ്പെടുന്നത് വർധിച്ചുവരുന്നതായി യുഎൻ ഏജൻസികൾ അറിയിച്ചു.
കഴിയുന്നത്ര മൃഗങ്ങളെ സംരക്ഷിക്കാനും ആളുകളെ സംരക്ഷിക്കാനും പക്ഷിപ്പനിയുടെ നിരീക്ഷണം വർധിപ്പിക്കാനും ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ, വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് എന്നിവ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.