കൊട്ടാരക്കര ലയൺസ് ക്ലബ്ബ് എല്ലാ വർഷവും നടത്തിവരുന്ന നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും ഈ വർഷം കൂടുതൽ ജനപങ്കാളിത്തത്തോടെ വിപുലമായി 09-12-2018 ഞായറാഴ്ച രാവിലെ 8 മണി മുതൽ ചെങ്ങമനാട് ബി.ആർ. എം സെൻട്രൽ സ്കൂളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയും കൊട്ടാരക്കര ലയൺസ് ക്ലബ്ബും ചേർന്ന് സംയുക്തമായി നടത്തുന്ന പ്രസ്തുത ക്യാമ്പ് കൊല്ലം റൂറൽ എസ് പി ബി. അശോകൻ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
തികച്ചും സൌജന്യമായ ക്യാമ്പിൽ തിമിര ശസ്ത്രക്രിയക്കുവേണ്ടി തിരഞ്ഞെടുക്കുന്ന രോഗികളെ അന്നേ ദിവസം തന്നെ തിരുനെൽവേലി കണ്ണാശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രിയ നടത്തുന്നതും തിരിച്ച് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്നതുമാണ്.
കഴിഞ്ഞ അരനൂറ്റാണ്ടായി കൊട്ടാരക്കരയിൽ നടത്തി വരുന്ന നിരവധി ക്യാമ്പുകളും സേവന പ്രവർത്തനങ്ങളും പൊതുജനങ്ങൾക്ക് പ്രയോജനകരമാണ്. കൂടാതെ ഇനിയും ധാരാളം സേവന പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.