വൈക്കം : കോട്ടയം വൈക്കത്ത് വയറ്റിൽ കുത്തേറ്റ നിലയിൽ ഷാപ്പിനുള്ളിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകമെന്ന സംശയമാണ് പൊലീസ് ഉയർത്തുന്നത്. പുനലൂർ സ്വദേശി ബിജു ജോർജ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
വൈക്കം പെരുഞ്ചില്ല ഷാപ്പിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വയറിൽ നിന്നും രക്തം ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹം. ഇദ്ദേഹം ഒന്നരമാസം മുമ്പ് വരെ സമീപത്തെ മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു.
ഇന്ന് രാവിലെ എട്ടുമണിയോടെ സമീപത്തെ ഷാപ്പിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായുള്ള ദൃശ്യം സമീപത്തെ സിസിടിവിയിൽ നിന്നും ലഭിച്ചു. ഡോക്ടറുടെ പരിശോധനയിൽ ഇദ്ദേഹത്തിൻ്റെ വയറിന് കുത്തേറ്റതായി പറയുന്നു. ഷാപ്പിനകത്ത് ഉണ്ടായ പ്രശ്നമാണോ പുറത്തേക്ക് ഇറങ്ങിയതിനു ശേഷം ഇദ്ദേഹത്തെ ആരെങ്കിലും കുത്തിയതാണോ എന്നും പോലീസ് സംശയിക്കുന്നു. വൈക്കം ഇ എസ് പി നകുൽരാജ് ദേശ്മുഖിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.