പത്തനംതിട്ട: ഭാര്യയുടെ കൊലപാതകത്തിൽ ഭർത്താവ് കുരുങ്ങിയത് തലനാരിഴയിൽ. പുല്ലാട് വടക്കേ ചട്ടക്കുളത്ത് രമാദേവിയുടെ മൃതദേഹം പോലീസ് കണ്ടെത്തുമ്പോൾ കയ്യിൽ മടക്കി പിടിച്ചിരുന്ന മുടി ചുരുളുകളാണ് അന്വേഷണം ഭർത്താവിലേക്ക് കൊണ്ട് ചെന്നെത്തിച്ചത്. കോളിളക്കം സൃഷ്ടിച്ച രാദേവി കൊലക്കേസ് പ്രതി ജനാർദ്ദനൻനായരെ 17 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്യുമ്പോൾ 12 വർഷം മുൻപ് ലഭിച്ച ഫോറൻസിക് പരിശോധനാ ഫലമാണ് മുഖ്യ തെളിവായി സ്വീകരിച്ചത്.
