കൊട്ടാരക്കര: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കണമംഗല്‍ സ്വദേശി ബെന്സന് ബാബു ആണ് മരിച്ചത്. അടൂര്‍ ഭാഗത്തു നിന്നും വന്ന ബൈക്കും മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇഞ്ചക്കാട് ഭാഗത്ത് വച്ച് ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു എങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊട്ടാരക്കര ടി.പി.എം വിശ്വാസിയാണ്. ഭാര്യ: ജിന്‍സി ബെന്സന്, മകള്‍: ഇവാനിയ മോള്. സംസ്കാരം പിന്നീട്
