കൊട്ടാരക്കര: ശബരിമല വിഷയത്തിൽ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ശബരിമലയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തതതിനെ പ്രതിക്ഷേധിച്ച് കൊട്ടാരക്കരയിൽ നടന്ന റോഡ് ഉപരോധത്തിൽ സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രസംഗം നടത്തിയ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വയക്കല്‍ സോമനെ പോലീസ് അറസ്റ്റ് ചെയ്തു .
കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള, എംഎല്‍എ പി അയിഷാപോറ്റിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയും , മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ ഐ ജി മനോജ് എബ്രഹാം, എസ് ശ്രീജിത്ത് ഐ പി എസ്, ആലപ്പുഴ എംഎല്‍എ പ്രതിഭ ഹരി, പത്തനംതിട്ട എം എൽ എ വീണ ജോര്‍ജ്, കൊട്ടാരക്കര എസ് ഐ എന്നിവര്‍ക്കെതിരെ അശ്ലീല പ്രസംഗം നടത്തിയ വയക്കല്‍ സോമനെ റൂറൽ ജില്ലാ പോലീസ് മേധാവി ബി അശോകൻ ഐ പി എസിൻ്റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര ഷാഡോ പോലീസ് ഇന്നലെ വൈകിട്ട് പുനലൂരിൽ നിന്നും അറസ്റ്റ് ചെയ്തു. അറസ്റ്റു ചെയ്ത പ്രതിയെ ശാസ്താംകോട്ട കോടതിൽ ഹാജരാക്കി. പ്രതിയെ റിമാൻ്റ് ചെയ്തു.