തക്കാളി വില കുതിച്ചുയരുന്നതിനിടെ കർണാടക ഹാസനിലെ സ്വകാര്യ തോട്ടത്തിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന തക്കാളി മോഷണം പോയി. സ്വകാര്യ വ്യക്തിയുടെ . ബേലൂർ താലൂക്കിൽപ്പെടുന്ന സോമനഹള്ളിയിലെ തോട്ടത്തിലാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു. തക്കാളികൾ രണ്ട് ദിവസത്തിനുള്ളിൽ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. എന്നാൽ ബുധനാഴ്ച രാവിലെ തോട്ടത്തിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. തക്കാളിച്ചെടികൾ ഭൂരിഭാഗവും ഒടിഞ്ഞനിലയിലായിരുന്നു.
