. എല്ലാ ആഴ്ചയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് പുതിയ ഹർജികൾ ഫയൽ ചെയ്യപ്പെടുകയാണ്. അരിക്കൊമ്പനയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതികളുണ്ട്.
കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപ്പെട്ട ഒരു ഹർജി കൂടി മുന്നിലെത്തിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ എന്തിനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും ഹൈക്കോടതിയെ തന്നെ സമീപിച്ച് കൂടായിരുന്നോ എന്നും ചീഫ് ജസ്റ്റിസ് ചോദ്യം ഉന്നയിച്ചു. ഹൈക്കോടതിയിലാണ് ഹർജി സമർപ്പിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി .ഒരുസംഘടന നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ഹർജിക്കാരന് പിഴ ചുമത്തുകയും ചെയ്തു