ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ് പ്രകാരം ന്യൂനമർദ്ദ പാത്തി, ചക്രവാതച്ചുഴി എന്നിവ നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
