കൊട്ടാരക്കര. മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ നേതാവുമായ ശ്രീ കെ കരുണാകരന്റെ 105ആം ജന്മദിനത്തോടനുബന്ധിച്ച് കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജന്മദിനം ആഘോഷിച്ചു. കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ വച്ച് കൂടിയ ആഘോഷത്തിൽ ബ്ലോക്ക് പ്രസഡന്റ് കെ ജി അലക്സ് അധ്യക്ഷത വഹിച്ചു. ഓ രാജൻ, കണ്ണാട്ട് രവി, വി ഫിലിപ്പ്, രാജൻ ബാബു, വേണു അവണൂർ, സുധീർ തങ്കപ്പ, മൂഴിക്കോട് സുകുമാരൻ, ആർ മധു, ശാലിനി വിക്രമൻ, കലയപുരം ശിവൻ പിള്ള, ജയചന്ദ്രൻ പള്ളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
